ചോദ്യങ്ങള്‍ ബാക്കിയെന്ന് ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ സഹപാഠികളെന്ന നിലയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ . നീതിന്യായ വ്യവസ്ഥ കല്‍പ്പിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് വാങ്ങിക്കൊടുക്കാന്‍ സാധിച്ചത് പ്രോസിക്യൂഷന്റെ വിജയമാണ്.
എന്നാല്‍, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആളുകളും ശിക്ഷിക്കപ്പെട്ടു എന്നു പറയാനാകില്ല. ഈ കുറ്റകൃത്യം തീര്‍ത്തും ദാരുണമായ ഒരു സാമൂഹിക അവസ്ഥയുടെ പരിണിതഫലമാണ്. യഥാര്‍ഥത്തില്‍ സമൂഹവും ഈ വിഷയം വാര്‍ത്താമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതുവരെ നിഷ്‌ക്രിയത്വം പാലിച്ച ഭരണകൂടവും ഇവിടെ പ്രതികൂട്ടിലാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. കൃത്യത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തിമാക്കുന്ന ഒരു ഫലപ്രദമായ അന്വേഷണം നടന്നു എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ടെന്ന് സഹപാഠിയും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ പി.വൈ ഷാജഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."