ഓഖി:കാണാതായവര്‍ 619 പേരെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെതുടര്ന്ന് മത്സ്യബന്ധനത്തിനുപോയി കടലില്‍ കാണാതായവര്‍ 619 പേരുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളം . തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള 433 പേരെയും കേരളത്തില്‍ നിന്നുള്ള 186 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം കടലില്‍ കാണാതായവരെ സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നിരുന്നാലും എത്രപേരെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്താന്‍ വീടുവീടാന്തരം സര്‍വേ നടത്തിയാലേ യഥാര്‍ഥ വിവരം ലഭിക്കൂ എന്നും മന്ത്രാലയം പറയുന്നു.
ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായാണ് മത്സ്യബന്ധനത്തിനായി പലരും പോയത്. ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഡി.എം.കെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."