അഭിപ്രായ സര്‍വേ ഫലം: സാധ്യത 50 ശതമാനം മാത്രമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വേയുടെ സാധ്യത 50 ശതമാനം മാത്രമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേകളെ ഉദ്ധരിച്ചാണ് ഈ നിഗമനം.
കഴിഞ്ഞ വര്‍ഷം കേരളം, അസം, പുതുച്ചേരി, ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രവചനം ശരിയായപ്പോള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിലയിരുത്തല്‍ പരാജയപ്പെടുകയായിരുന്നു.
കേരളത്തില്‍ ഇടതുമുന്നണിയും അസമില്‍ ബി.ജെ.പിയും ബംഗാളില്‍ തൃണമൂലും വരുമെന്നത് ശരിയായപ്പോള്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയെന്നത് തെറ്റി. അവിടെ അണ്ണാ ഡി.എം.കെയാണ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത്.
അതേസമയം ഗുജറാത്തില്‍ 100 സീറ്റെങ്കിലും കോണ്‍ഗ്രസ് നേടുമെന്ന വിലയിരുത്തലും ശക്തമാണ്. ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനാണ് സാധ്യയുള്ളതായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."