HOME
DETAILS

അംഗീകാരത്തിനായി വ്യാജരോഗികളെ നിറച്ച ആശുപത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

  
backup
December 15 2017 | 05:12 AM

national-15-12-17-fake-patients-medical-council-of-india

ഭോപ്പാല്‍: അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ ആശുപത്രിയില്‍ വ്യാജരോഗികളെ നിറച്ച ആശുപത്രിയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്.

ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥനും എയിംസിലെ രണ്ട് ഡോക്ടര്‍മാരും ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗികളുടെ മെഡിക്കല്‍ ഹിസ്റ്ററി, ശുശ്രൂഷ, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യം തുടങ്ങിയ കാര്യങ്ങള്‍ സംഘം പരിശോധിക്കും.

ഭോപ്പാലിലെ എസ്. രാധാകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. കേന്ദ്രസര്‍ക്കാരിന്റെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും പരാതിയെത്തുടര്‍ന്നാണ് സുപ്രിംകോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എയിംസ് നടത്തിയ ദ്രുതപരിശോധനയില്‍ ആശുപത്രിയിലെ 410 ബെഡ്ഡുകള്‍ നിറയ്ക്കാന്‍ വ്യാജ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു യൂണിറ്റ് രക്തം പോലും ഇന്‍സ്‌പെക്ഷന്‍ ദിനം ആശുപത്രി ഉപയോഗിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഹാജരായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

2017-18 അക്കാദമിക വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതിലും തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍എസ് നദ്കര്‍ണി ചൂണ്ടിക്കാട്ടിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago