HOME
DETAILS
MAL
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കരുതെന്ന് അധ്യാപകര്‍; തങ്ങള്‍ക്ക് അപമാനമെന്ന് വിദ്യാര്‍ഥികള്‍
backup
December 15 2017 | 06:12 AM
തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും അങ്ങിനെ തുടര്‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നുമുള്ള കര്‍ശന നിര്‍ദ്ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരുവിഭാഗം മുതിര്‍ന്ന അധ്യാപകര്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്നു പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകുമെന്ന് അധ്യാപകര്‍ പറയുന്നു.
ആണ്‍-പെണ്‍ ബന്ധങ്ങളെ കുറിച്ച് കോളജ് യൂനിയന്‍ സംഘടിപ്പിച്ച ഒരു സെമിനാറിനുശേഷമാണ് ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തീരുമാനിച്ചത്. ഇതിനെ എതിര്‍ത്താണ് ഒരുവിഭാഗം അധ്യാപകര്‍ രംഗത്തുവന്നത്.
ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യവര്‍ഷ എ.ബി.ബി.എസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചതായാണ് വിദ്യാര്‍ഥികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."