HOME
DETAILS
MAL
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ: ഉദയഭാനുവിന് ജാമ്യം
backup
December 15 2017 | 06:12 AM
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന് സി.പി ഉദയഭാനുവിന് ജാമ്യം. കൂട്ടുപ്രതികളായ ജോണി, രജ്ഞിത് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഉദയഭാനുവിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് അഡ്വ. ഉദയഭാനു. 2017 സെപ്റ്റംബര്‍ 29നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."