ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് ഉജ്വല സമാപനം
കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും കീഴില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് മൂന്നുപീടികയില്‍ ഉജ്വല സമാപനം.
മൂന്നുമണിക്ക് ചേരമാന്‍ പള്ളിയില്‍ നിന്നും സിയാറത്തിന് ശേഷം നടന്ന റാലിയില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കപെട്ട റാലിയില്‍ സമൂഹത്തിന്റെ നാനാതുറയിലെ പ്രശസ്തര്‍ ആശീര്‍വദിച്ച റാലി വൈകീട്ട് അഞ്ചിന് മൂന്നുപീടികയില്‍ സമാപിച്ചു. സമാപന സംഘമത്തില്‍ രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഭംഗം വരുത്തുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയ സംഘടനാ വൈര്യം മാറ്റി വെച്ച് ഏവരും ഒന്നിക്കണമെന്ന് ഭാരതീയം ചരിത്ര സ്മൃതി യാത്ര സമാപന വേദി പ്രതിജ്ഞ ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദരി സദസിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സംഗമത്തിനു സ്വാഗത സംഘം കണ്‍വീനര്‍ ഫൈസല്‍ ബദരി സ്വാഗതമാശംസിച്ചു. മതത്തിന്റെ ചട്ടക്കൂടുകളെ അന്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന രൂപത്തിലേക്ക് പരിണാമം ചെയ്യുന്ന ചില അല്‍പ്പജ്ഞാനികളുടെ മതം പറച്ചില്‍ ഈ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്തുന്ന രൂപത്തിലേക്ക് മാറ്റാതെ ചിന്തയുടെയും വിചാരത്തിന്റെയും തുറന്നു പറച്ചിലകളും പങ്കുവെക്കലുമാണ് മതം, വാക്കിലല്ല ജീവിതത്തില്‍ മതം വന്നേ പറ്റൂ എന്ന് സ്വീകരണമേറ്റു വാങ്ങി ജാഥാ നായകന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് എസ്.എം.കെ തങ്ങള്‍ പ്രാര്‍ഥന നടത്തിയ സമ്മേളനത്തില്‍ ഭാരതീയം ചെയര്‍മാന്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സദസിനു ഭാരതീയം ചരിത്ര സ്മൃതി യാത്രയെ പരിചയപ്പെടുത്തി.
പ്രൊഫസര്‍ കെ.യു അരുണ്‍ മാസ്റ്റര്‍ എം.എല്‍.എ വിശിഷ്ടാഥിതിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭ സുബിന്‍,പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജിത്ത്,കൈപ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്,സി.പി.എം.നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ്, യൂത്തലീഗ് ജില്ലാ സെക്രട്ടറി അഫ്‌സല്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി.എ ആഷിഫ്, തൗഫീഖ് വാഫി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."