അക്കൗണ്ട് മരവിപ്പിച്ചത് റദ്ദാക്കണമെന്ന ടീസ്റ്റയുടെ ആവശ്യം സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നയിക്കുന്ന ബഞ്ചാണ് ഹരജി തള്ളിയത്. ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്‌റങ് ട്രസ്റ്റ്, സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നീ സംഘടനകളുമാണ് ഹരജി നല്‍കിയിരുന്നത്.
2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിനിരയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സ്മാരകം പണിയുന്നതിനായി പിരിച്ചെടുത്ത 1.51 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ടീസ്റ്റയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. ഗുല്‍ബെര്‍ഗ് സ്വദേശിയായ ഫിറോസ് ഖാന്‍ പത്താനന്റെ പരാതിയിന്‍മേലായിരുന്നു നടപടി.
2002 ലെ ഗുജറാത്ത് കലാപത്തിനിരയായവര്‍ക്ക് വേണ്ടി ടീസ്റ്റയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അനധികൃത ഫണ്ട് ലഭിക്കുന്നുവെന്നാരോപിച്ച് ഗുജറാത്ത് ഹൈക്കോടതിയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. പിന്നീട് ആരോപണം വന്നതോടെ മരവിപ്പിച്ച അക്കൗണ്ടിലെ ഫണ്ടിന്റെ ഉറവിടത്തെ 2015ല്‍ സുപ്രിം കോടതിയും ചോദ്യം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."