ഓഖി ദുരന്തം കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ച- ജി സുധാകരന്
തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇടയാക്കിയത് കേന്ദ്രസര്‍ക്കാരിന് പറ്റിയ വീഴ്ച്ചയാണെന്ന് മന്ത്രി ജി സുധാകരന്. ദുരന്തം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുണ്ട്. അത് അതാത് സമയത്ത് അറിയിക്കുന്നതില്‍ തെറ്റു പറ്റിയത് കേന്ദ്രത്തിനാണ്. ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നതിന് പകരം മുഖ്യമന്ത്രിയെ വിളിച്ച് പറയണമായിരുന്നെന്നും സുധാകരന് പറഞ്ഞു.
അതേസമയം ഓഖി ദുരന്തത്തില്‍ 68 പേര് മരിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തീരപ്രദേശങ്ങളിലും പുറംകടലിലും ഇന്നും തുടരും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തീര സംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ കണ്ട നാലു മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍ പുറം കടലിലെ കനത്ത മൂടല്‍മഞ്ഞ് തെരച്ചില്‍ അസാധ്യമാക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."