റുബെല്ല വാക്സിന്: എതിര്‍പ്പുള്ള രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചാല്‍ മതിയെന്ന് ഹൈക്കോടതി
കൊച്ചി: മീസില്‍സ് റുബെല്ല വാക്സിനോട് എതിര്‍പ്പുള്ള രക്ഷിതാക്കള്‍ക്ക് സ്കൂള്‍ അധികൃതരെ അക്കാര്യം അറിയിക്കാമെന്നും സ്കൂള്‍ അധികൃതര്‍ ഇത് ജില്ലാ കലക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ അധികൃതര്‍ നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ തീരുമാനം. വാക്സിന് നല്കുന്നതില് ഏതെങ്കിലും രക്ഷിതാവിന് എതിര്‍പ്പുണ്ടെങ്കില്‍ അധികൃതരെ അക്കാര്യം അറിയിക്കാമെന്നും കുട്ടിയെ വാക്സിന് എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കുമെന്നും നേരത്തെ ഇവരുടെ ഹരജിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വാക്സിന് നല്കുന്നതില് എതിര്‍പ്പുള്ള രക്ഷിതാക്കള്‍ കലക്ടറേറ്റിലെത്തി അക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഈ ഉത്തരവിനെയാണ് പി.ടി.എ ഭാരവാഹികള്‍ ചോദ്യം ചെയ്തത്. മലപ്പുറത്തിന് പുറത്തുള്ള രക്ഷിതാക്കള്‍ പോലും നേരിട്ട് കലക്ടറേറ്റിലെത്തി എതിര്‍പ്പ് രേഖപ്പെടുത്തി നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി വിധിയെ മറികടക്കുന്നതാണെന്നും രക്ഷിതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കുട്ടികള്‍ക്ക് വാക്സിന് നല്‍കാനുള്ള നീക്കമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ അക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചാല്‍ മതിയെന്നും അവര്‍ ഇക്കാര്യം കലക്ടറെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."