HOME
DETAILS
MAL
അഞ്ചാം വര്‍ഷ അപേക്ഷകരുടെ ഹരജിയും ജനുവരി മൂന്നിന് പരിഗണിക്കും
backup
December 15 2017 | 18:12 PM
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ വിവാദ തീരുമാനങ്ങള്‍ക്കെതിരേ കേരളത്തിലെ അഞ്ചാം വര്‍ഷ അപേക്ഷകര്‍ നല്കിയ ഹരജിയും സുപ്രിം കോടതി ജനുവരി മൂന്നിന് പരിഗണിക്കും. നേരത്തേ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് കഴിഞ്ഞ നാലിന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കുകയും കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നോട്ടിസയക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതും ജനുവരി മൂന്നിനാണ് പരിഗണിക്കുന്നത്.
പുതിയ ഹജ്ജ് നയവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് സുപ്രിം കോടതി മുന്‍പാകെയുള്ളത്. കേരളത്തിന് പുറമെ ഗുജറാത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും അഞ്ചാം വര്‍ഷക്കാര്‍ക്കായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."