HOME
DETAILS
MAL
മാണിക്കെതിരായ അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
backup
December 15 2017 | 19:12 PM
കൊച്ചി: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം മാണി നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നേരത്തേ രണ്ടുതവണ തുടരന്വേഷണം നടത്തിയിട്ടും തനിക്കെതിരേ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹരജി നല്‍കിയിരിക്കുന്നത്.
ഇന്നലെ ഹരജി പരിഗണിക്കവെ മുദ്രവച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് വാക്കാല്‍ ചോദിച്ചു. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാമെന്ന് വിജിലന്‍സ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."