ട്രംപിന്റെ ജറൂസലം പ്രഖ്യാപനം: മുസ്ലിംലീഗ് പ്രതിഷേധ ദിനം 22ന്
മലപ്പുറം: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനെതിരേ ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ മാസം 22ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.
ട്രംപിന്റെ നയം ലോക സമാധാനത്തിന് ഭീഷണിയാണെന്നും ഭീകരപ്രസ്ഥാനങ്ങള്‍ ശക്തിപ്പെടാന്‍ അത് വഴിയൊരുക്കുമെന്നും സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."