HOME
DETAILS

ജറൂസലം: ഇന്ത്യ പ്രതികരിക്കാത്തതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അറബ് പ്രതിനിധികള്‍

  
backup
December 15 2017 | 20:12 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95


ന്യൂഡല്‍ഹി: ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതില്‍ ഇന്ത്യ അപലപിക്കാത്തതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ഇന്ത്യയിലെ അറബ് രാഷ്ട്ര പ്രതിനിധികള്‍. ട്രംപിന്റെ തീരുമാനത്തിനെതിരേ ഇന്ത്യ ശക്തമയി പ്രതികരിക്കണമെന്ന് അറബ് പ്രതിനിധികള്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എം.ജെ അക്ബറുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധികള്‍ തങ്ങളുടെ ഉത്കണ്ഠ പങ്കുവച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഊദി അറേബ്യന്‍ അംബാസഡര്‍ സഊദ് ബിന്‍ മുഹമ്മദ് അല്‍ സതിയുടെ നേതൃത്വത്തിലുള്ള വിവിധ അറബ് രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സുദാന്‍, അള്‍ജീരിയ, ഈജിപ്ത്, മൊറോക്കോ, ഇറാഖ്, തുനീഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ഫലസ്തീന്‍ ഇസ്‌റാഈല്‍ വിഷയത്തില്‍ ഇന്ത്യ മൂന്നാം രാജ്യമാണെന്നും അതിനാല്‍ ഏതെങ്കിലും പക്ഷത്തോടുള്ള നിലപാടുകള്‍ സ്വീകരിക്കാനില്ലെന്നും ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറേബ്യന്‍ പ്രതിനിധികളെ അറിയിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഫലസ്തീനെ പിന്തുണക്കുന്ന അഭിപ്രായങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍നടത്തിയിരുന്നു. ഫലസ്തീന്‍ സ്വതന്ത്രവും സ്ഥിരതയുള്ളതുമായ രാഷ്ട്രമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഇത് ഏതെങ്കിലും മൂന്നാം രാജ്യത്തിന്റെ തീരുമാനമല്ലെന്നും രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപിന്റെ തീരുമാനത്തെ അപലപിക്കാത്ത ഇന്ത്യയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് ഇന്ത്യന്‍ അധികൃതരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത അറബ് അംബാസഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിനെതിരേ ഇന്ത്യ ശക്തമായ പ്രസ്താവന നടത്തണമെന്ന് സര്‍ക്കാര്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ നവംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തെ സംബന്ധിച്ച് മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.കെ, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ യു.എസ് പ്രഖ്യാപനത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago