HOME
DETAILS
MAL
അഴിമതിക്കേസ്: പെറു പ്രസിഡന്റിനെതിരേ രാജിസമ്മര്‍ദം ശക്തം
backup
December 15 2017 | 21:12 PM
ലിമ: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട പെറു പ്രസിഡന്റ് പെഡ്രോ പാബ്ലോ ക്യൂക്സിന്സ്കിക്കു വന്‍ രാജിസമ്മര്‍ദം. എന്നാല്‍, സമ്മര്‍ദം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പെട്രോ.
സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളില്‍നിന്നു വരെ വിമര്‍ശനം ഉയര്‍ന്നിട്ടും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാട് ഇന്നലെയും പെട്രോ പാബ്ലോ ആവര്‍ത്തിച്ചു. ടെലിവിഷന്‍ വഴി നടത്തിയ പ്രസംഗത്തിലാണ് പെട്രോ ഇക്കാര്യം അറിയിച്ചത്. ബ്രസീല്‍ നിര്‍മാണ കമ്പനിയായ ഒഡെബ്രെക്ടുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിലാണ് പ്രസിഡന്റിനെതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിര്‍മാണ പ്രവൃത്തി അനുവദിച്ചുകിട്ടാനായി കമ്പനി പെട്രോയ്ക്ക് അഞ്ച് മില്യന്‍ ഡോളര്‍ നല്‍കിയതായാണ് ആരോപണം. പെട്രോയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരരംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."