HOME
DETAILS

ജറൂസലം: രണ്ടാം വെള്ളിയാഴ്ചയും വ്യാപക പ്രതിഷേധം

  
backup
December 15 2017 | 21:12 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b4

ഗസ്സ: ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയില്‍ രണ്ടാം വെള്ളിയാഴ്ചയും ലോകവ്യാപകമായി കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറി. ഫലസ്തീനിലെ വിവിധ പ്രദേശങ്ങള്‍ക്കു പുറമെ ജോര്‍ദാന്‍ അടക്കമുള്ള അറബ് രാജ്യങ്ങളിലും ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ഇന്നലെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ഫലസ്തീനിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെയുണ്ടായ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നടപടിയില്‍ നൂറുകണക്കിനു പേര്‍ക്ക് പരുക്കേറ്റു. ഗസ്സാ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, അല്‍ അഖ്‌സ പള്ളി പരിസരം, റാമല്ല, ബത്‌ലഹേം എന്നിവിടങ്ങളിലെല്ലാം ജുമുഅ നിസ്‌കാരത്തിനു ശേഷം ജനങ്ങള്‍ തെരുവിലിറങ്ങി. എന്നാല്‍, പഴയ നഗരത്തില്‍ പ്രവേശിക്കാതിരിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കം ഇസ്‌റാഈലി സൈന്യം ബാരിക്കേഡ് വച്ച് തടഞ്ഞു. സൈന്യത്തിനു നേരെ കല്ലേറുമായി ആയിരക്കണക്കിനു ഫലസ്തീനികളാണ് തെരുവുകള്‍ കീഴടക്കിയത്.
ഗസ്സ മുനമ്പില്‍ ഇസ്‌റാഈലി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 96 ഫലസ്തീനികള്‍ക്ക് പരുക്കേറ്റതായി റെഡ് ക്രസന്റ് റിപ്പോര്‍ട്ട് ചെയ്തു. ടിയര്‍ ഗ്യാസും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് നാട്ടുകാരെ സൈന്യം നേരിട്ടത്. ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി ഇസ്‌റാഈല്‍ സൈനിക നടപടിയില്‍ 54 പേര്‍ക്ക് പരുക്കേറ്റതായും റെഡ് ക്രസന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്‌റാഈല്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ വന്‍ പ്രതിഷേധം നടന്നു. ഹിബ്രോണ്‍, സാക്‌നിന്‍ തുടങ്ങിയ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 3,000ത്തോളം ഫലസ്തീനികള്‍ അണിനിരന്നതായി മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ, ക്വാലാലംപൂര്‍, ടോകിയോ, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളും ഇന്നലെ അമേരിക്കന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കു സാക്ഷിയായി.


ട്രംപ് ആഗോള തെമ്മാടി: മഹാതീര്‍ മുഹമ്മദ്

ക്വാലാലംപൂര്‍: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി മലേഷ്യ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ട്രംപ് ആഗോള തെമ്മാടിയാണെന്നും ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചയിലെ വില്ലനാണെന്നും മഹാതീര്‍ പറഞ്ഞു.
ട്രംപിന്റെ നീക്കം മുസ്‌ലിംകളെ കൂടുതല്‍ ക്ഷുഭിതരാക്കുകയോ ഉള്ളൂ. ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കും. അമേരിക്കന്‍ പ്രസിഡന്റെന്ന ഈ വില്ലനെ എതിര്‍ക്കാനുള്ള എല്ലാ അധികാരവും ഞങ്ങള്‍ ഉപയോഗിക്കും. ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ എല്ലാ മുസ്‌ലിം രാജ്യങ്ങളോടും ആവശ്യപ്പെടും-മഹാതീര്‍ മുഹമ്മദ് അറിയിച്ചു.
അമേരിക്കയിലെ നിക്ഷേപങ്ങള്‍ നിര്‍ത്തലാക്കണമെന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് മുഹ്‌യുദ്ദീന്‍ യാസീന്‍ ആവശ്യപ്പെട്ടു. യു.എസ് നീക്കത്തിനെതിരേ പ്രതികരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നജീബ് റസാഖ് ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago