സഊദി കെ.എം.സി.സി 38ാം വാര്‍ഷിക സമ്മേളനം സമാപിച്ചു: സാമൂഹ്യസുരക്ഷ പദ്ധതി വിഹിതമായ 1.60 കോടി രൂപ വിതരണം ചെയ്തു
എടവണ്ണപ്പാറ: കാരുണ്യത്തിന്റെ പുതുമാതൃക തീര്‍ത്ത് സഊദി കെ.എം.സി.സി 38ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഉജ്വല സമാപനം. അകാലത്തില്‍ പൊലിഞ്ഞ പ്രവാസികളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സാമൂഹ്യ സുരക്ഷ പദ്ധതി വിഹിതമായ 1.60 കോടി രൂപ വിതരണം ചെയ്താണ് കാരുണ്യദിനം 2017 എന്ന് നാമകരണം ചെയ്ത വാര്‍ഷിക സമ്മേളനത്തിന് സമാപനമായത്.
സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതസൗഹാര്‍ദത്തെ തച്ചുടച്ച് ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുന്നവര്‍ കെ.എം.സി.സിയെ പോലുള്ള സംഘടനകള്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ ഒരിക്കലെങ്കിലും ദര്‍ശിക്കണമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ വര്‍ഗീയ വിഭജനത്തിന്റെ മുദ്രകുത്തി വേട്ടയാടുന്ന കാലത്ത് മതസൗഹാര്‍ദത്തിന്റെ സന്ദേശം ഉയര്‍ത്തിപിടിച്ചാണ് കെ.എം.സി.സി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ കോടിക്കണക്കിന് രൂപയാണ് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ജീവ കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണ് കെ.എം.സി.സിയെന്നും തങ്ങള്‍ പറഞ്ഞു.
സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ മുഖ്യാതിഥിയായി. സമൂഹ്യ പദ്ധതി വിഹിതം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഏറ്റുവാങ്ങി. സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെങ്ങാട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍, എം.സി.മായീന്‍ ഹാജി, അഡ്വ.യു.എ ലത്തീഫ്, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി.കെ.ബഷീര്‍. എം.എല്‍.എ, എം.ഉമര്‍ എം.എല്‍.എ, ടി.വി.ഇബ്രാഹീം എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എ.റസാഖ് മാസ്റ്റര്‍, സി.കെ.സുബൈര്‍, സി.വി.എം.വാണിമേല്‍, ടി.പി.അഷ്‌റഫലി, യു.സി.രാമന്‍, എ.പി.ഉണ്ണിക്കൃഷ്ണന്‍, പി.എ.ജബ്ബാര്‍ ഹാജി, വി.പി.മുഹമ്മദലി, ഇബ്രാഹീം മുഹമ്മദ്, പി.ടി.മുഹമ്മദ്, പി.പി.മുഹമ്മദ്, റഹ്മാന്‍ പൊന്മള, കരീം താമരശേരി, റഫീഖ് പാറക്കല്‍, സി.കെ.ഷാക്കിര്‍, വി.കെ.മുഹമ്മദ്, ബഷീര്‍ മൂന്നിയൂര്‍, കുന്നുമ്മല്‍ കോയ, നാസര്‍ ഒളവട്ടൂര്‍, എം.മൊയ്തീന്‍ കോയ, ഖാദര്‍ പൊന്മള, അന്‍വര്‍ ചേരങ്കൈ, പി.എം.അബ്ദുല്‍ ഹഖ്, സഹല്‍ തങ്ങള്‍, ഇസ്മാഈല്‍ മുണ്ടക്കുളം, സി.കെ.റസാഖ് മാസ്റ്റര്‍, സൈനുദ്ദീന്‍ പാലോളി, മുസ്തഫ ചീക്കോട്, മുഹമ്മദ് വിളക്കോട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."