ജറുസലേം വിഷയത്തില്‍ അമേരിക്ക തീരുമാനം പിന്‍വലിക്കണം: ഖത്തര്‍
ദോഹ: ജറുസലേം വിഷയത്തില്‍ അമേരിക്ക തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ലുല്‍വ അല്‍ഖേതര്‍ ആവശ്യപ്പെട്ടു. അമേരിക്കയുടേത് തികച്ചും ഏകപക്ഷീയമായ നടപടിയാണ്. രാജ്യാന്തരഫോറങ്ങള്‍ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഡിസംബര്‍ എട്ടിന് ചേര്‍ന്ന യു.എന്‍ സുരക്ഷാകൗണ്‍സിലിന്റെ അടിയന്തരയോഗവും ഈ വിഷയത്തില്‍ നടന്ന പ്രതികരണങ്ങളും യോഗങ്ങളും അമേരിക്കന്‍ നടപടി തള്ളിക്കളയുന്നതിന്റെ കൃത്യമായ പ്രതിഫലനമാണ്. ഇസ്താന്‍ബുളില്‍ ചേര്‍ന്ന ഇസ്‌ലാമിക് ഉച്ചകോടിയും അമേരിക്കന്‍ തീരുമാനത്തെ തള്ളിക്കളഞ്ഞതായും ഖത്തര്‍ വ്യക്തമാക്കി.
ജറുസലേം വിഷയത്തില്‍ അമേരിക്കയുടെ തീരുമാനം തള്ളിക്കളയുന്നതായി അവര്‍ വ്യക്തമാക്കി. അധിനിവേശ ജറൂസലേം നഗരത്തിന്റെ നിയമപരവും ധാര്‍മികവുമായ പദവിയില്‍ യാതൊരു പ്രതിഫലനവും അമേരിക്കയുടെ നീക്കം സൃഷ്ടിക്കില്ല. കോടിക്കണക്കിന് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ഹൃദയമാണ് ജറുസലേം. രാജ്യാന്തര നിയമങ്ങളുടെയും യു.എന്‍ പ്രമേയങ്ങളുടെയും ലംഘനമാണ് അമേരിക്കന്‍ തീരുമാനമെന്നും അവര്‍ പറഞ്ഞു. അടുത്തവര്‍ഷം ആദ്യപാദത്തില്‍ കുവൈത്തില്‍ നടക്കുന്ന ഇറാഖ പുനര്‍നിര്‍മാണ സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."