നിങ്ങളുടെ ഹൃദയാരോഗ്യം അളക്കാം
നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത എത്രകണ്ടുണ്ടെന്ന് എങ്ങനെ അറിയും. പലര്‍ക്കും കൊളസ്‌ട്രോള്‍ ടെസ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഭയമാണ്. അഥവാ കൊളസ്‌ട്രോള്‍ കൂടുതലുണ്ടെങ്കിലോ എന്ന സംശയം. എന്നാല്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയൂ എന്നു മനസിലാക്കുക. ജീവിതചര്യയില്‍ വ്യത്യാസം വരുത്തിപ്പോലും ഹൃദയാരോഗ്യം നേടാമെന്നും ഓര്‍ക്കണം.
ഇവിടെ നിങ്ങള്‍ക്ക് സ്വയം ചെയ്യാവുന്ന ഒരു ടെസ്റ്റ് ആണ് തയാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് എത്രമാത്രം ഹൃദയാരോഗ്യമുള്ള വ്യക്തിയാണെന്ന് ഈ ടെസ്റ്റ് വഴി സ്വയം മനസിലാക്കാം. (ഇത് ടെസ്റ്റ് മാത്രമാണ്. വ്യക്തികളില്‍ അവരുടെ ആരോഗ്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണിത്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുന്നതിനു പകരമാവില്ല ഇതെന്ന് ഓര്‍ക്കുക. ഗര്‍ഭിണികള്‍ക്കും ഭിന്നശേഷി ഉള്ളവര്‍ക്കും ചില രോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ ടെസ്റ്റ് ഉപകാരപ്പെട്ടേക്കില്ല.) ഈ ടെസ്റ്റ് ചെയ്യുന്നതുവഴി നിങ്ങള്‍ക്ക് ആരോഗ്യകാര്യത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന് സ്വയം നിര്‍ണയിക്കാവുന്നതാണ്.
ഇവിടെ ഒരു ചോദ്യവും അതി ന് നേരേ മൂന്നു കോളങ്ങളിലായി മാര്‍ക്കുകളുമുണ്ട്. ചോദ്യത്തിന് നിങ്ങളെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ഉത്തരത്തിനുനേരേ ടിക്ക് ചെയ്യുക.
പുകവലി
ഞാന്‍ പുകവലി നിര്‍ത്തുന്നു
2 1 0
നിങ്ങള്‍ പുകവലിക്കാത്തയാളാണെങ്കില്‍ 10
പുകവലി സ്‌കോര്‍ ----
ശാരീരിക അധ്വാനവും
വ്യായാമവും
1. ശാരീരിക അധ്വാനവും വ്യായാമവും
ആഴ്ചയില്‍ 5 ദിവസമെങ്കിലും 30 മിനിറ്റോ അതിലധികമോ ശാരീരിക അധ്വാനത്തിലേര്‍പ്പെടാറുണ്ട് (20 മിനിറ്റെങ്കിലും ആഴ്ചയില്‍ മൂന്നു ദിവസം വ്യായാമം ചെയ്യാറുണ്ട്)
4 1 0
2. ലിഫ്റ്റിനുപകരം ഞാന്‍ പിടികള്‍ കയറും. പാര്‍ക്കിങ് അടുത്തുണ്ടെങ്കിലും വാഹനം ദൂരെ നിര്‍ത്തി നടക്കും.
2 1 0
3. എന്റെ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ഞാന്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടാറുണ്ട്
2 1 0
4. എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം വിനോദങ്ങളിലും നേരംപോക്കുകളിലും ഏര്‍പ്പെടാറുണ്ട്. 2 1 0
വ്യായാമം സ്‌കോര്‍----
ആഹാരക്രമം
1. പച്ചക്കറികളും പഴവര്‍ഗങ്ങളും കുറേശെയായി അഞ്ചുവട്ടമെങ്കിലും ഒരുദിവസം കഴിക്കും
2 1 0
2. ധാന്യങ്ങളും ബ്രഡ്, പാസ്ത, പയര്‍വര്‍ഗങ്ങള്‍ എന്നിവ കഴിക്കാറുണ്ട്
2 1 0
3. ഞാന്‍ ഉപ്പ് അധികമുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കും. ഉപ്പ് മേശയില്‍ വിളമ്പില്ല. ഭക്ഷണത്തില്‍ പേരിന് മാത്രം ചേര്‍ക്കും.
2 1 0
4. പഞ്ചസാര കൂടുതലായി കഴിക്കുന്നത് ഒഴിവാക്കി. പ്രത്യേകിച്ച് മധുരപലഹാരങ്ങളും മധുരപാനീയങ്ങളും കഴിക്കാറില്ല.
2 1 0
ആഹാരത്തിന് സ്‌കോര്‍
മനക്ലേശം നിയന്ത്രണം
1. എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുകയും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
2 1 0
2. എന്റെ വികാരങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ എനിക്ക് അവസരങ്ങളുണ്ട്.
2 1 0
3. എനിക്ക് ക്ലേശമുണ്ടാക്കുന്ന സംഭവങ്ങളും അവസ്ഥകളും നേരത്തെ മനസിലാക്കി അതിനു തയാറെടുപ്പ് നടത്തും.
2 1 0
4. എനിക്ക് ഉത്തമ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ട്. അവരോട് എനിക്ക് തുറന്ന് സംസാരിക്കാനും സഹായം തേടാനും സാധിക്കുന്നു.
2 1 0
5. ഞാന്‍ സംഘം ചേര്‍ന്നുള്ള വിനോദങ്ങളില്‍ പങ്കെടുക്കുകയും ആരാധനാലയങ്ങളിലും മറ്റും പോവുകയും ചെയ്യാറുണ്ട്.
2 1 0
മനക്ലേശം സ്‌കോര്‍ ..........
മദ്യവും മയക്കുമരുന്നും
1. ഉപയോഗിക്കാറില്ല. (ഒന്നോ രണ്ടോ പെഗുകള്‍ കഴിക്കാറുണ്ട്)
2 1 0
2. എന്റെ ജീവിതപ്രശ്‌നങ്ങള്‍ കാരണം ഞാന്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാറില്ല.
2 1 0
3. മദ്യം കഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കാറുണ്ട്. പ്രത്യേകിച്ച് ഉറക്കഗുളിക, വേദനസംഹാരി, പനിമരുന്ന്, അലര്‍ജി മരുന്ന് എന്നിവ ഉപയോഗിക്കുമ്പോള്‍.
2 1 0
4. മരുന്നുകള്‍ വാങ്ങുമ്പോള്‍ അതിന്റെ ഉപയോഗക്രമവും ലേബലില്‍ എഴുതിയിരിക്കുന്നതും ശ്രദ്ധിക്കാറുണ്ട്.
2 1 0
മദ്യം മയക്കുമരുന്ന് സ്‌കോര്‍ ---
സുരക്ഷ
1. കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാറുണ്ട്. 2 1 0
2. മദ്യലഹരിയിലോ മയക്കുമരുന്ന് ലഹരിയിലോ വാഹനമോടിക്കാറുണ്ട്. 2 1 0
3. വാഹനമോടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും വേഗത നിയന്ത്രിക്കുകയും ചെയ്യാറുണ്ട്. 2 1 0
4. വീട്ടില്‍ വൈദ്യുതോപകരണങ്ങള്‍, കീടനാശിനികള്‍, വിഷം, ക്ലീനറുകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്. 2 1 0
സുരക്ഷാ സ്‌കോര്‍ ------
ഇതില്‍ നിങ്ങള്‍ ഓരോ സെക്ഷനിലും നേടിയ സ്‌കോറുകള്‍ കണ്ടെത്തുക. ഉത്തരങ്ങളിലെ അക്കങ്ങള്‍ കൂട്ടുക.
സ്‌കോര്‍ 9-10
ഈ സ്‌കോറാണ് ലഭിച്ചതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ ശ്രദ്ധാലുവാണെന്നാണ് അര്‍ഥം. ആരോഗ്യം നേടാന്‍ നിങ്ങള്‍ അറിവുകള്‍ പ്രയോജനപ്പെടുത്തുന്നയാളാണ്. മാത്രമല്ല, നേടുന്ന അറിവുകള്‍ വളരെ ഫലപ്രദമായി നിങ്ങളുടെ ആരോഗ്യത്തിന് ഇണങ്ങുംവിധം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നു. ആരോഗ്യകാര്യത്തില്‍ ഊന്നല്‍ നല്‍കുന്നിടത്തോളം രോഗപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവ്.
സ്‌കോര്‍ 6-8
നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധാലുവാണ്. എങ്കിലും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് ചില ഉത്തരങ്ങള്‍ക്ക് കുറഞ്ഞ മാര്‍ക്കുകള്‍ ലഭിച്ചത് ശ്രദ്ധിക്കുക. സ്‌കോര്‍ ഉയര്‍ത്താന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കുക. ജീവിത രീതിയിലെ വളരെ ചെറിയ മാറ്റം പോലും ആരോഗ്യകാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തും.
സ്‌കോര്‍ 3-5
നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ജീവിത രീതിയില്‍ മാറ്റങ്ങള്‍ വരുത്തി ആരോഗ്യം നേടാവുന്നതാണ്. അതിന് തീര്‍ച്ചയായും ആരോഗ്യവിദഗ്ധരുടെ സേവനം തേടേണ്ടതുണ്ട്.
സ്‌കോര്‍ 0-2
നിങ്ങള്‍ ആരോഗ്യകാര്യത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നു. ഒരുപക്ഷേ ഗുരുതര സ്ഥിതിവിശേഷത്തെപ്പറ്റി നിങ്ങള്‍ ബോധവാനല്ലായിരിക്കാം. അങ്ങനെയെങ്കില്‍ വിദഗ്‌ധോപദേശം തേടാന്‍ സമയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."