നവമാധ്യമ യുഗത്തിലും ക്രിസ്മസ് ന്യൂഇയര്‍ കാര്‍ഡുകള്‍ക്ക് പ്രിയമേറുന്നു
ആനക്കര: കാലം പുരോഗതിയിലേക്ക് നീങ്ങിയാലും നിറം മങ്ങാതെ ആശംസാ കാര്‍ഡുകള്‍ വിപണിയില്‍ സജീവം. ഒരു കാലത്ത് ഡിസംബര്‍ പിറന്നാല്‍ ആശംസാ കാര്‍ഡുകള്‍ ഫാന്‍സി ഷോപ്പുകളിലും ബുക് സ്റ്റാളുകളിലും മാല കോര്‍ത്ത് തിങ്ങിനിറഞ്ഞ് നക്ഷത്രങ്ങള്‍ക്കൊപ്പം മിന്നിത്തിളങ്ങുമായിരുന്നു.
ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയപ്പോള്‍ ഇമെയില്‍ വഴിയായി ആശംസ അയക്കല്‍, പിന്നീടത് ഓര്‍ക്കൂട്ട്, ടിറ്റര്‍, ഫേയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങി നവമാധ്യമങ്ങളിലേക്ക് മാറി. എന്നാന്‍ കാത്തിരുന്ന് കിട്ടുന്ന മാസിക സുഖം ഇതിന് ലഭിക്കാതെയായതോടെയാണ് വീണ്ടും പഴമയിലേക്ക് ജനങ്ങള്‍ തിരിഞ്ഞത്. എറ്റവും കൂടുതല്‍ വിദ്യാര്‍ഥികളാണ് കാര്‍ഡുകള്‍ കൈമാറുന്നത്.
പുതിയ ട്രെന്റിനു സരിച്ചുള്ള നിരവധി കാര്‍ഡുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ചലച്ചിത്രതാരങ്ങളുടേയും, ക്രിക്കറ്റ് താരങ്ങളുടേയും, പക്ഷികളുടേയും നക്ഷത്രക്കാഴ്ചകളുടേയും പൂക്കളും പൂമ്പാറ്റകളും ചിത്രങ്ങളടങ്ങിയവയും ശബ്ദ മിശ്രിതങ്ങളായവയും എല്‍.ഇ.ഡി ലൈറ്റുകളും നിറഞ്ഞ ഇനങ്ങളടക്കം കുറഞ്ഞതും കൂടിയതുമായ പത്ത് രൂപ മുതല്‍ ആയിരങ്ങള്‍ വരെയുള്ള ആശംസകാര്‍ഡുകള്‍ മാര്‍ക്കറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."