കെ.എം.സി.സി. ബഹ്‌റൈന്‍ ദേശീയദിനാഘോഷ സമാപനസമ്മേളനം വെള്ളിയാഴ്ച
മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് കെ.എം.സി.സി.ബഹ്‌റൈന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വിവിധ ആഘോഷ പരിപാടികളുടെ സമാപനം 22ന് വെള്ളിയാഴ്ച ഇസാ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖര്‍ സംബന്ധിക്കുന്ന സമാപന സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 6.30ന് കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഇതിനായി ഇരു നേതാക്കളും ബഹ്‌റൈനിലെത്തും. യു.എന്‍. അവാര്‍ഡ് നേടിയ ശേഷം ഉമ്മന്‍ചാണ്ടിയും പാര്‍ലമെന്റ് അംഗമായതിന് ശേഷം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യും ആദ്യമായാണ് ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ക്കു പുറമെ ബഹ്‌റൈനിലെയും കേരളത്തിലെയും സാമൂഹികസാംസ്‌കാരിക രംഗത്തുള്ള പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഷെരീഫ്, ഫാസിലാ ബാനു എന്നിവര്‍ നയിക്കുന്ന ഇശല്‍രാവ്, വിവിധ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, ഒപ്പന തുടങ്ങിയ കലാവിരുന്നുകളും നടക്കും.
ബഹ്‌റൈന്‍ ദേശീയദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനമായാണ് വെള്ളിയാഴ്ചയിലെ സമാപന സമ്മേളനം ഒരുക്കിയിരിക്കുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലും ബി.ഡി.എഫ് ഹോസ്പിറ്റലിലുമായി 350 ലധികം പേര്‍ പങ്കെടുത്ത ജീവസ്പര്‍ശം രക്തദാന ക്യാമ്പോടു കൂടിയാണ് ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഒരേ ദിവസം രണ്ടിടങ്ങളിലായി ഇത്രയധികം രക്തദാതാക്കളെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ അധികൃതരുടെ പ്രത്യേകം പ്രശംസ കെ.എം.സി.സിക്ക് ലഭിച്ചതായും ഭാരവാഹികള്‍ പറഞ്ഞു..
കെ. എം.സി.സി. വനിതാവിംഗിന്റെ നേതൃത്വത്തില്‍ നാടന്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയ ? തട്ടുകട?
യും സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട് . ഇതില്‍ നിന്നുള്ള വരുമാനം ബഹ്‌റൈനിലെ നിര്‍ദ്ധന പ്രവാസികള്‍ക്കായി കെ.എം.സി.സി. നടപ്പിലാക്കിവരുന്ന പ്രവാസി ബൈത്തുറഹ്മ പദ്ധതിയിലേക്കായിരിക്കുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഏരിയാമേഖലാ കമ്മിറ്റികള്‍ സന്ദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളാണ് ബഹ്‌റൈനിലുടനീളം സംഘടിപ്പിച്ചുവരുന്നത്. സമ്മേളനത്തിന്‍രെ ഭാഗമായി കെ.എം.സി.സി. സുവനീറും പുറത്തിറക്കുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്.വി.ജലീല്‍ ,ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ,ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട ,പി.വി.സിദ്ദിഖ്, കെ.പി.മുസ്തഫ, കെ.കെ.സി.മുനീര്‍, മൊയ്തീന്‍ കുട്ടി, ബാദുഷ തേവലക്കര എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."