മുഖ്യമന്ത്രി ചെയര്‍മാനായ സി-ഡിറ്റില്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം
കോഴിക്കോട്: മുഖ്യമന്ത്രി ചെയര്‍മാനായ സി-ഡിറ്റില്‍ ജീവനക്കാര്‍ക്ക് തുച്ഛ ശമ്പളം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നീതിക്കായി വിവിധ വകുപ്പുകളില്‍ പരാതി നല്‍കിയിരിക്കയാണ്.
സി-ഡിറ്റിന് കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കംപ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇരുനൂറില്‍ അധികം ജീവനക്കാരാണ് മതിയായ വേതനമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബി.ടെക്, എം.സി.എ, എം.ബി.എ യോഗ്യതയുള്ളവരാണ് ഈ അനീതിക്ക് ഇരയായിരിക്കുന്നത്.
സോണല്‍ മാനേജര്‍, അസി. സോണല്‍ മാനേജര്‍, നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസി. നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസി. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. യോഗ്യരായവരെ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ക്ക് നല്‍കുന്ന പരമാവധി ശമ്പളം 24,000 (സോണല്‍ മാനേജര്‍ തസ്തിക) രൂപയാണ്.
നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ 23,000, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ 20,000, അസിസ്റ്റന്റ് സിസ്റ്റം അഡ്മിന്‍ 15,000 എന്നിങ്ങനെയാണ് സ്‌കെയില്‍. ഇതേ തസ്തികയില്‍ സര്‍ക്കാര്‍ സര്‍വീസായ വാണിജ്യ നികുതി വകുപ്പില്‍ സോണല്‍ മാനേജര്‍ തസ്തികയില്‍ 60,000 മുതല്‍ 80,000 വരെയും അസിസ്റ്റന്റ് തസ്തികയില്‍ 30,000 മുതല്‍ 50,000 വരെയുമാണ്.
പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യമായ താഴ്ന്ന തസ്തികയായ ഹൗസ് കീപ്പര്‍ക്ക് നല്‍കുന്നത് യാത്രാ ചെലവുകള്‍ക്ക് പോലും തികയാത്ത തുകയാണ്.
താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം നല്‍കണമെന്ന് സുപ്രിംകോടതി വിധി നിലനില്‍ക്കേയാണ് മിനിമം വേജസ് ലഭ്യമാക്കാത്ത നിലപാടുമായി സി-ഡിറ്റ് മുന്നോട്ടുപോകുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
2006 മുതല്‍ ഈ പ്രൊജക്ടില്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.
ജീവനക്കാര്‍ക്ക് ആര്‍ക്കും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടില്ല. ജനുവരി അഞ്ചിന് ശമ്പളം പരിഷ്‌കരിക്കുന്നതിന് മുന്‍പ് ഹൗസ് കീപ്പര്‍ക്ക് 5,000 രൂപയും ഉയര്‍ന്ന തസ്തികയായ സോണല്‍ മാനേജര്‍ക്ക് 15,000 രൂപയുമായിരുന്നു. ജീവനക്കാര്‍ സ്ഥിരമായി ജോലി ചെയ്യുന്നവരല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സി-ഡിറ്റ് മാനേജ്‌മെന്റ് വ്യാജരേഖ ചമച്ചതായും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
താല്‍ക്കാലിക ജീവനക്കാരായി ജോലി ചെയ്യുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ആറു മാസം, മൂന്നു മാസം തുടങ്ങിയ കാലാവധി എഴുതിയ മുദ്രപ്പത്രത്തില്‍ നിര്‍ബന്ധപൂര്‍വം ഭീഷണിപ്പെടുത്തി ഒപ്പുവയ്പ്പിക്കുന്ന അവസ്ഥയും വകുപ്പിലുണ്ടെന്ന് ഇവര്‍ സൂചിപ്പിക്കുന്നു.
സി-ഡിറ്റ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നിയമസഭാ പെറ്റിഷന്‍ സമിതിക്ക് പരാതി നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഒരിടത്തും ഇത്രയും തുച്ഛമായ ശമ്പളത്തിന് ഒരാളും സര്‍ക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നില്ലെന്നു സമിതി നിരീക്ഷിച്ചിട്ടും ഇവരുടെ അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."