ബാബരി വിഷയം ഇന്ദിരാഗാന്ധിക്ക് പരിഹരിക്കാമായിരുന്നു: ഡോ. എം.ജി ശശിഭൂഷന്‍
മാള: ബാബരി വിഷയം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് പരിഹരിക്കാമായിരുന്നുവെന്ന് പ്രശസ്ത ചരിത്രകാരന് എം.ജി ശശിഭൂഷന്‍.
കെ.സി വര്‍ഗീസ് രചിച്ച മാളയുടെ പൈതൃകഭൂവില്‍ എന്ന പുസ്തകം പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൈതൃകസമ്പത്ത് സംരക്ഷിക്കുന്നതില്‍ നാം വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നില്ല.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രൂപീകരണത്തിനുശേഷമാണ് ചരിത്ര സ്മാരകങ്ങള്‍ അല്പമെങ്കിലും സംരക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടനവധി പൈതൃകസമ്പത്തുകളാണ് ബ്രിട്ടനിലേക്ക് കടത്തിക്കൊണ്ടുപോയത്. ചരിത്രത്തിന്റെ പിന്തുണയോടെ രാജ്യത്തെ പല പ്രശ്നങ്ങളും പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ അധ്യക്ഷനായി. ജെ.ഡി.യു അഖിലേന്ത്യാ ജന. സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി പുസ്തകം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."