മുതലെടുപ്പിന് ആരെയും അനുവദിക്കരുതെന്ന് ഇടയലേഖനം
തിരുവനന്തപുരം: ഓഖി ദുരന്തത്തിനുശേഷം മത്സ്യത്തൊഴിലാളികള്‍ക്കിടയിലുണ്ടായ സാഹചര്യം മുതലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം.
സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ദുരിതാശ്വാസ പാക്കേജിനൊപ്പം അതിരൂപത, ഇടവകതലങ്ങളില്‍ സാധ്യമായ വിഭവങ്ങള്‍ സമാഹരിക്കണമെന്നും ഒരുപൈസപോലും ചോര്‍ന്നുപോകാതെ സുതാര്യമായ പുനരധിവാസ പദ്ധതിക്ക് രൂപംകൊടുക്കണമെന്നും ഇടയലേഖനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌നേഹത്തോടെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോയാല്‍ ഇന്നത്തെ പ്രതിസന്ധി തരണംചെയ്യാമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തിന്റേതായി പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.
ഓഖി ദുരന്തമുണ്ടായി ഒരുമാസം തികയുന്ന ഡിസംബര്‍ 29ന് അനുസ്മരണ സമ്മേളനം നടത്തുമെന്നും അതിരൂപതയുടെ ഒന്നാംഘട്ട പുനരധിവാസ പദ്ധതിക്കാവശ്യമായ സംഭാവന വിശ്വാസികളും പൊതുസമൂഹവും നല്‍കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."