സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഡ്രൈവര്‍ മരിച്ചു; കശ്മീരില്‍ പ്രക്ഷോഭം
ശ്രീനഗര്‍: സൈന്യത്തിന്റെ വെടിവയ്പ്പില്‍ ടാക്‌സി ഡ്രൈവര്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മിരില്‍ പ്രക്ഷോഭം. കശ്മിരിലെ കുപ് വാര ജില്ലയിലാണ് സംഭവം. കഴിഞ്ഞ രാത്രിയില്‍ സൈന്യത്തിന്റെ പതിയിരുന്നുള്ള ആക്രമണത്തിനിടെയാണ് സംഭവം. സുരക്ഷാസേനയും തീവ്രവാദികകളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തണ്ടിപ്പോര മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിയിരുന്നുള്ള വെടിയുതിര്‍ക്കലിലാണ് ആസിഫ് ഇഖ്ബാല്‍ എന്ന ടാക്‌സി ഡ്രൈവര്‍ക്ക് വെടിയേറ്റത്.
ക്രാല്‍പോരയിലെ ആശുപത്രിയിലെത്തിച്ച ആസിഫിനെ ശ്രീനറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വഴിമധ്യേയായിരുന്നു മരണം. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വളരെ നിര്‍ഭാഗ്യപരമായ സംഭവമായതുകൊണ്ടുതന്നെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കശ്മിര്‍ ഐ.ജി മുനീര്‍ ഖാന്‍ പറഞ്ഞു. ഒരു രോഗിയെ ആശപുപത്രിയിലെത്തിക്കാന്‍ വിളി വന്നതിനെ തുടര്‍ന്ന് ആസിഫ് പോയിവരുമ്പോഴായിരുന്നു സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടിനടുത്തെത്താറായപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലിസും വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് കുപ്‌വാരയില്‍ ആയിരങ്ങള്‍ തെരുനവിലിറങ്ങി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രക്ഷോഭം. നാട്ടുകാരും പൊലിസുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന നിരവധി നാട്ടുകാര്‍ക്കും ഒരു പൊലിസ് ഓഫിസര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."