ഗൗരി ലങ്കേഷ് വധം: കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് രാജ്‌നാഥ് സിങ്
ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും മത്സ്യത്തൊഴിലാളി പരേഷ് മിസ്തയുടെയും കൊലപാതകകികള്‍ക്ക് മറയൊരുക്കുകയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ബംഗളുരുവില്‍ നടന്ന ബി.ജെ.പിയുടെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ലങ്കേഷിന്റെയും പരേഷ് മിസ്തയുടെയും കൊലപാതകികളെ കണ്ടെത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ടു കൊലപാതകങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തത്, കര്‍ണാടകത്തില്‍ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ ഗൗരി ലങ്കേഷിനും പരേഷ് മേസ്തക്കും നീതി ലഭ്യമാക്കുമെന്നും തങ്ങള്‍ക്കാരെയും ഒളിപ്പിച്ചു നിര്‍ത്താനില്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. സിദ്ധരാമയ്യയുടെ കീഴില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലായെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 19കാരനായ മത്സ്യത്തൊഴിലാളി പരേഷ് കമാല്‍ക്കര്‍ മേസ്തയെ ഡിസംബര്‍ ആറിന് കാണാതാകുകയായിരുന്നു. ഉത്തര കര്‍ണാടകയിലുള്ള ഒരു തടാകത്തിനടുത്തു വെച്ച് ഡിസംബര്‍ എട്ടിന് ദുരൂഹ സാഹചര്യത്തില്‍ മേസ്തയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി പരിവര്‍ത്തന്‍ റാലിയുടെ വേദിയില്‍ രാഹുല്‍ ഗാന്ധിയെ രാജ്‌നാഥ്‌സിങ് അഭിനന്ദിച്ചു. ബി.ജെ.പി ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ചെയ്യുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതിന് താന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു. അതേസമയം അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനും താന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ എവിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് രാഹുലിന് കാണിച്ചുതരാനാകുമോയെന്നും രാജ്‌നാഥിസിങ് ചോദിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ബി.ജെ.പി വര്‍ഗീയതയുടെ വിത്തുപാകുന്നതായും ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നതായും രാഹുല്‍ ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."