HOME
DETAILS
MAL
ഓഖി: പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ പ്രതിഷേധം
backup
December 18 2017 | 06:12 AM
ന്യൂഡല്‍ഹി: കേരള-തമിഴ്നാട് തീരങ്ങളില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള എം.പിമാരാണ് പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്നത്. ഓഖി ദുരന്തം ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. അതേസമയം ഓഖി ദുരന്തത്തില്‍ പാര്‍ലമെന്റ് അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."