എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
റിയാദ്: എസ്.വൈ.എസ് സഊദി നാഷണല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികള്‍: സയ്യിദ് ഉബൈദുള്ള തങ്ങള്‍ ജിദ്ദ (ചെയര്‍മാന്‍), കരീം ബാഖവി മക്ക (പ്രസിഡന്റ്), അബൂബക്കര്‍ ദാരിമി താമരശേരി ജിദ്ദ, ബഷീര്‍ ബാഖവി ദമാം, സുലൈമാന്‍ ഖാസിമി ജുബൈല്‍, ഉമറുല്‍ ഫാറൂഖ് ഫൈസി മദീന, മൊയ്തീന്‍ കുട്ടി തെന്നല റിയാദ് (വൈ: പ്രസിഡന്റുമാര്‍), അബൂ ജിര്‍ഫാസ് മൗലവി ദമാം (ജന:സിക്രട്ടറി), കബീര്‍ ഫൈസി ദമാം, അശ്‌റഫ് മിസ്ബാഹി മക്ക, സുബൈര്‍ ഹുദവി റിയാദ്, ജഅഫര്‍ വാഫി ജിദ്ദ, സുലൈമാന്‍ സകാക (ജോ: സിക്രട്ടറിമാര്‍), സൈദലവി ഫൈസി റിയാദ് (ട്രഷറര്‍), അബ്ദുസ്സലാം കുടരഞ്ഞി (മീഡിയവിങ് ചെയര്‍മാന്‍), അസ്‌ലം അടക്കാത്തോട്, അശ്‌റഫ് തില്ലങ്കേരി, നൂറുദ്ദീന്‍ മൗലവി (ഓര്‍ഗനൈസര്‍). കൂടാതെ, ഉപദേശക സമിതി, പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ളിയാഉദ്ദീന്‍ ഫൈസി റിട്ടേണിംഗ് ഓഫീസറായിരുന്നു.
ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഹാഫിള് ജഅഫര്‍ വാഫി ആശംസ പ്രസംഗം നടത്തി. കരീം ബാഖവി മക്ക സ്വാഗതവും അശ്‌റഫ് മിസ്ബാഹി നന്ദിയും പറഞ്ഞു. സഊദി എസ് വൈ എസ് നേതാവായിരുന്ന ലതീഫ് ഹാജിക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനക്ക് സുലൈമാന്‍ ഖാസിമി നേതൃത്വം നല്‍കി. ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്റ്റി, പട്ടിക്കാട് ജാമിഅ: നൂരിയ: സമ്മേളന വിജയത്തിനായി സഊദിയിലെ വിവിധ കമ്മിറ്റികള്‍ മുഖേന പ്രത്യേക പ്രചരണ സമ്മേളനങ്ങള്‍ നടത്തുവാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."