ട്രംപിന്റെ പ്രഖ്യാപനം മതപരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കും: ഫലസ്തീന് അംബാസിഡര്‍
കോഴിക്കോട്: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം മതപരമായ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഫലസ്തീന് അംബാസിഡര്‍ അദ്നാന് അബു അല്‍ ഹൈജ.
'അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരേ ഫലസ്തീനൊപ്പം മാനവികതക്കൊപ്പം' എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച യൂത്ത് മൂവ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഈ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളായിരുന്നു നിലനിന്നിരുന്നത്. ഇതാണ് മതപരമായ സംഘര്‍ഷത്തിലേക്ക് നീളാന്പോവുന്നത്. ഇക്കാര്യങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീന്റെ ചരിത്രവും സംസ്കാരവുമെല്ലാം തകര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന് മുഖ്യാതിഥിയായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.പി നവാസ്, പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."