HOME
DETAILS
MAL
നാഗസാക്കി ദുരന്തം: 387 പേര്‍ ഇരകളല്ലെന്ന് കോടതി
backup
December 19 2017 | 00:12 AM
ടോക്കിയോ: 1945ലെ നാഗസാക്കി ദുരന്ത സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന 387 പേര്‍ ഇരകളല്ലെന്ന് കോടതി. ഇതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച കോടതി സംഭവസ്ഥലത്തുണ്ടായിരുന്ന 387 പേര്‍ സമര്‍പ്പിച്ച ഹരജി തള്ളി.
1945ല്‍ ആണവ ആക്രമണം നടക്കുമ്പോള്‍ സംഭവസ്ഥലത്തു നിന്ന് 12 കിലോമീറ്റര്‍ അകലെയായിരുന്നു ഈ 387 പേരും. അപകടം കണ്ട് ഭയന്നതിനെ തുടര്‍ന്നുള്ള മാനസികാഘാതത്തിന് സൗജന്യ ചികിത്സ മാത്രമാണ് ഇവര്‍ക്ക് നല്‍കാനാകുകയെന്നും കോടതി പറഞ്ഞു. ഇവര്‍ക്ക് ഏത് അസുഖത്തിനും എവിടെ വച്ചും ചികിത്സ നല്‍കാവുന്നതാണ്. ഈ വിഭാഗത്തില്‍തന്നെ 6, 278 ആളുകളാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കോടതിവിധിയില്‍ നിരാശയുണ്ടെന്ന് 81 കാരിയായ ചിയോക്കോ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."