ട്രംപിനെ അന്ധമായി പിന്തുടരേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റിനോട് ഇറാന്‍
തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അന്ധമായി പിന്തുടരേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ഇറാന്‍. ട്രംപിന്റെ ഓമനയായ നായക്കുട്ടിയായി മാക്രോണ്‍ അഭിനയിക്കുകയാണെന്നും ട്രംപിനെ അന്ധമായി പിന്തുടര്‍ന്നാല്‍ മാക്രോണിന് അന്താരാഷ്ട്ര സമൂഹത്തിലുള്ള വിശ്വാസ്യതയാണ് നഷ്ടപ്പെടുകയെന്നും ഇറാന്‍ കുറ്റപ്പെടുത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ച് മാക്രോണ്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരായാണ് മാക്രോണിന് ശക്തമായ വിമര്‍ശനവുമായി ഇറാന്‍ രംഗത്തുവന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാവായ അലി അക്ബര്‍ വിലായതിയാണ് മാക്രോണിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെയെയും വിലായതി വിമര്‍ശിച്ചു. അടിസ്ഥാനമില്ലാത്തതും ബുദ്ധിശൂന്യവുമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന അവരുടെ ബോസ് ട്രംപിനെപ്പോലെ തന്നെയാണ് നിക്കി ഹാലെയുമെന്നും വിലായതി പറഞ്ഞു.
ആണവ കാരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി പിണങ്ങി നില്‍ക്കുന്നതിനിടെ അമേരിക്കയുടെ താക്കീത് അവഗണിച്ച് സെപ്റ്റംബറില്‍ ഇറാന്‍ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഒരിടവേളക്ക് ശേഷം അമേരിക്ക, ഇറാന്‍ ബന്ധം വീണ്ടും വഷളായിരുന്നു. രണ്ടു മാസം മുന്‍പ് ഇതേ വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ ട്രംപും ഇറാന്റെ ഹസന്‍ റൂഹാനിയും പരസ്പരം വാക്‌പോര് നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു മിസൈല്‍ പരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."