റെയ്ഞ്ച് കേന്ദ്രങ്ങളില്‍ സ്നേഹ സായാഹ്നം സംഘടിപ്പിക്കും
ചേളാരി: 'നേര്‍പഥത്തില്‍ നീതിയുടെ കാഹളം' എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 26ന് സംസ്ഥാനത്തെ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നിന് സ്നേഹ സായാഹ്നം സംഘടിപ്പിക്കും. സമസ്ത കേരള സുന്നി ബാലവേദിയുടെ 24ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. വര്‍ത്തമാന സാഹചര്യത്തില്‍ വിദ്യാര്‍ഥി സമൂഹം നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ചര്‍ച്ചയാകും. സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.
സ്നേഹ സായാഹ്നം മുഴുവന്‍ റെയ്ഞ്ച് കേന്ദ്രങ്ങളും സംഘടിപ്പിക്കണമെന്നും സ്ഥാപക ദിനാചരണ പരിപാടി വിജയിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി അഫ്സല് രാമന്തളി, ട്രഷറര്‍ ഫുആദ് വെള്ളിമാട്കുന്ന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."