HOME
DETAILS

അറബിഭാഷാ പ്രദര്‍ശനം ജീവിതചര്യയാക്കി ഹസ്സന്‍ മാഷ്

  
backup
December 19 2017 | 05:12 AM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf

 

പട്ടാമ്പി: അറബി ഭാഷ പഠിച്ചവരേയും അറിയാത്തവര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്ന് നല്‍കുന്ന ഹസ്സന്‍ മാഷിന്റെ അറബിക് ഭാഷാ പ്രദര്‍ശനം മാതൃകയാകുന്നു. എഴുമങ്ങാട് എ.യു.പി സ്‌കൂളിലെ അറബിക് അധ്യാപകനായ ഹസന്‍ മാഷ്(35) ജീവിതചര്യപോലെയാണ് ഇത്തരത്തിലുള്ള വന്‍ ശേഖരങ്ങള്‍ സൂക്ഷിച്ച് പോരുന്നത്.

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി പട്ടാമ്പി ഗവ.കോളജില്‍ ഒരുക്കിയ പ്രദര്‍ശനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്ഥലം എം.എല്‍.എ മുഹമ്മദ് മുഹ്‌സിനടക്കം അറബിക് ഭാഷയെ അടുത്തറിയുന്നതിന് പ്രദര്‍ശനം സഹായിച്ചുവെന്ന് വ്യക്തമാക്കി.

പട്ടാമ്പി, തൃത്താല സബ്ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും ഹസ്സന്‍ മാഷിന്റെ ശേഖരണത്തിലുള്ള കാലിഗ്രാഫികളടക്കം പല സമയങ്ങളിലായി പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

അറബി ഭാഷയുടെ ഉത്പത്തി മുതല്‍ തൊഴില്‍ സാധ്യതകള്‍ വരെ അറിയിച്ചാണ് പ്രദര്‍ശനം വേറിട്ടതാകുന്നത്. ആറാം നൂറ്റാണ്ടിലെ പ്രഗല്‍ഭ കവികളുടെ ചിത്രങ്ങള്‍, ഇന്ത്യന്‍ അറബി പത്രങ്ങള്‍, സാഹിത്യപ്രതിഭകളായ നജീബ് മഹ്ഫൂള്, ഖലീല്‍ ജിബ്രാന്‍, ഇന്ത്യന്‍ അറബി കവികളായ ഗുലാം അലി ആസാദ് തുടങ്ങിയവരെയും ഹസ്സന്‍ മാഷ് ചിത്രസഹിതം പരിചയപ്പെടുത്തി തരുന്നുണ്ട്. അറബി ലിപി വൈവിധ്യങ്ങള്‍, അറബി കാലിഗ്രാഫി, നബിതിരുമേനിയുടെ കത്തുകള്‍, അറബി ഔദ്യോഗിക ഭാഷയായ രാജ്യങ്ങള്‍, അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത തകഴിയുടെ ചെമ്മീന്‍, കുമാരാനാശാന്റെ വീണപൂവ്, കമലാസുരയ്യയുടെ യാ അല്ലാഹ്, കെ.എന്‍ കുറുപ്പിന്റെ മലബാര്‍ മാപ്പിള പൈതൃകം, മലയാളത്തിലും ഹിന്ദിയിലും സ്ഥിരമായി ആളുകള്‍ പരസ്പരം ഉപയോഗിക്കുന്നതും പറയുന്നതുമായ അറബിക് പദാവലികള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജില്ലയിലെ തന്നെ പല വിദ്യാലയങ്ങളിലും ഹസ്സന്‍ മാഷിന്റെ അറബിക് ഭാഷാ പ്രദര്‍ശനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിപ്പിക്കുകയും പഠനതാല്‍പര്യങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അറബിക് ഭാഷാ അടുത്തറിയുന്നതിനായി ആര്‍ക്കും എപ്പോഴും തന്റെ സേവനം നല്‍കുമെന്ന നിശ്ചയദാര്‍ണ്ഡ്യവുമായാണ് ഹസ്സന്‍ മാഷ് പ്രദര്‍ശന വഴിയില്‍ സഞ്ചരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago