HOME
DETAILS
MAL
ഗെയില്‍: സമരസമിതിയുമായി ചര്‍ച്ച നടത്തണമെന്ന് കെ.പി.എ മജീദ്
backup
December 20 2017 | 00:12 AM
കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കാന്‍ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്.
ഗെയില്‍ പദ്ധതിക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍, പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമികനിയമംപോലും പാലിക്കാതെ കൈയൂക്കിന്റെ ഭാഷ പുറത്തെടുക്കുന്നതു ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ജനവാസ മേഖലകളെ ഒഴിവാക്കാനും ഇരകളോടു മാന്യമായ ഒത്തുതീര്‍പ്പിലെത്താനും സര്‍ക്കാരും ഗെയില്‍ അധികൃതരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."