HOME
DETAILS
MAL
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം: തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്
backup
December 20 2017 | 00:12 AM
കൊച്ചി: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അധ്യാപക ബാങ്കില്‍ നിന്ന് 1:1 അനുപാതത്തില്‍ നിയമനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരേ വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അപ്പീലുകള്‍ ക്രിസ്മസ് അവധിക്കുശേഷം വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."