പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യം: പരീക്കര്‍
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായി അസ്വാരസ്യങ്ങള്‍ പുകയുന്ന സാഹചര്യത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്താനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമെന്ന് പരീക്കര്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ 5 ഭീകരരെ ജവാന്മാര് വധിച്ച് പാകിസ്താനിലേക്കയച്ചു. പാകിസ്താനിലേക്ക് പോകുന്നത് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറിയ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്താനെക്കുറിച്ച് പരാമര്‍ശിച്ചത് കശ്മീര്‍ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പാകിസ്താന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പരീക്കര്‍ പ്രസ്താവനയുമായി രംഗത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."