അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു
മലപ്പുറം: അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ രണ്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു ദാരുണ സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടി ജാറത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. മുന്‍സീറ്റില്‍ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് കുഞ്ഞിന്റെ മുഖത്തമര്‍ന്നും ഒപ്പം സീറ്റ് ബെല്‍റ്റ് കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങുകയും ചെയ്തു.
ഞായറാഴ്ച (ഇന്ന്) നടക്കാനിരിക്കുന്ന സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കാറില്‍ ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരീ പുത്രിക്ക് അപകടത്തില്‍ നിസ്സാര പരുക്കേറ്റിട്ടുണ്ട്. മറ്റാര്‍ക്കും പരിക്കില്ല.
മൃതദേഹം പെരിന്തല്‍മണ്ണ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പൊലിസ് എത്തി നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."