HOME
DETAILS

പൊതുമാപ്പപേക്ഷകർക്ക് അനുകൂലമായ നടപടികളെടുത്ത് അധികൃതർ

  
September 29, 2024 | 3:04 AM

The authorities have taken measures in favor of the amnesty petitioners

ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് പിഴയോ, നിയമ നടപടികളോ, പ്രവേശന വിലക്കോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനോ താമസ പദവി നിയമപരമാക്കി ഇവിടെ തുടരുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. 

നിരവധി പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ നൽകാൻ തയാറായി നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമാപ്പ് അപേക്ഷകൾ പരിഗണിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.  അപേക്ഷകർക്ക് അനുകൂലമായ മൂന്ന് നടപടികളാണ് പൊതുമാപ്പ് തുടങ്ങിയ ശേഷം അധികൃതർ സ്വീകരിച്ചത്. 

 

1. എക്സിറ്റ് പാസിന്റെ കാലാവധി 14 ദിവസമെന്നത് നീട്ടി പൊതുമാപ്പ് കഴിയുന്നത് വരെയാക്കി.ഇത് പ്രകാരം ഇതുവരെ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ഒക്ടോബർ 31നകം രാജ്യം വിട്ടാൽ മതിയാകും. താമസ പദവി നിയമപരമാക്കാൻ താൽപര്യമുള്ളവർക്ക് കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മെച്ചം. 

2. അപേക്ഷകരുടെ പാസ്പോർട്ട് കാലാവധി കുറഞ്ഞത് ആറ് മാസമെങ്കിലും വേണം എന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധന പ്രകാരം പാസ്പോർട്ട് കാലപരിധി കുറഞ്ഞത് ഒരു മാസമെങ്കിലും മതിയാകും. ഇതോടെ, പലർക്കും പാസ്പോർട്ട് പുതുക്കാതെ തന്നെ പൊതുമാപ്പ് നടപടിക്രമങ്ങൾ നടത്താൻ സാധിക്കും. 

3. അബൂദബി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻഷുറൻസ് പിഴ ഒഴിവാക്കിയത് നിരവധി പേർക്ക് ഉപകാരപ്രദമാകും. അപേക്ഷകർ നിശ്ചിത സമയ പരിധിക്കുള്ളിൽ ആരോഗ്യ ഇൻഷുറൻസ് എൻറോൾമെൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അബൂദബി ആരോഗ്യ വകുപ്പിലെ ഹെൽത്ത് കെയർ ഫിനാൻസിങ്ങ് പ്രൊവൈഡേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയരക്ടർ ബിന അൽ അവാനി പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  8 days ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  8 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  8 days ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  8 days ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  8 days ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  8 days ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  8 days ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  8 days ago