HOME
DETAILS

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

  
Farzana
September 29 2024 | 04:09 AM

Israel Continues Airstrikes on Lebanon After Assassination of Hezbollah Leader Hassan Nasrallah

ബെയ്‌റൂത്ത്: ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ വധിച്ചതിന് ശേഷവും ലബനാനു നേരെ വ്യാപക വ്യോമാക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ലബനാന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങളില്‍ നിലക്കാത്ത ബോംബ് വര്‍ഷം തുടരുകയാണെന്നന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴ്ച മാത്രം 33 പേര്‍ കൊല്ലപ്പെടുകയും 195 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700ന് മുകളിലായി. ആക്രമണങ്ങളെ തുടര്‍ന്ന് ബെയ്‌റൂത്തിലും മറ്റും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബെയ്‌റൂത്ത് വിമാനത്താവളത്തിനു സമീപവും ഇസ്‌റാഈല്‍ ആക്രമണം നടത്തി. 

ഇറാനില്‍ നിന്നുള്ള യാത്രാ, ചരക്കുവിമാനങ്ങള്‍ക്ക് ബെയ്‌റൂത്തില്‍ അനുമതി നല്‍കരുതെന്ന് ഇസ്‌റാഈല്‍ ലബനാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം. 

ലബനാനുമായി കരയുദ്ധത്തിന് സജ്ജമാണെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനം കൈകക്കൊളളാന്‍ ഇന്ന് നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹസന്‍ നസ്‌റുല്ലയെ വധിച്ച ഇസ്‌റാഈല്‍ നടപടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യുദ്ധവ്യാപനത്തില്‍ താല്‍പര്യമില്ലെന്നാണ് പ്രതികരിച്ചത്.  

അതിനിടെ, നസറുല്ലയുടെ വധത്തിന് പിന്നാലെ ദക്ഷിണ ലബനാനില്‍ നിന്ന് നൂറിലേറെ മിസൈലുകളാണ് ഇസ്‌റാഈല്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും വെസ്‌റ്റേണ്‍ ഗലീലിയയിലെ നഹാരിയ നഗരത്തിലും മറ്റും മിസൈല്‍ പതിച്ച് തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് ബാങ്കിലേക്കും ജറൂസലമിലക്കും റോക്കറ്റുകളെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈലാത്ത് നഗരത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയില്‍ യു.എസ് സൈന്യം തങ്ങുന്ന കൊണോകോ ബേസിലും രാത്രി വന്‍സ്‌ഫോടനം ഉണ്ടായി.

ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടരുന്നതിനിടേയും ഹസന്‍ നസ്‌റുല്ലയുടെ കൊലയ്ക്ക് ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വന്‍സുരക്ഷയിലാണ് ഇസ്‌റാഈല്‍. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago