HOME
DETAILS

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

  
Ashraf
September 29 2024 | 01:09 AM

Haddad Dubai Police is about to develop the design and manufacture of drone boats

ദുബൈ: ആളില്ലാ ഉപരിതല വാഹനങ്ങള്‍, അഥവാ ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വര്‍ധിപ്പിക്കാന്‍ ദുബൈ പൊലിസ് അടുത്തിടെ ട്രൈഡന്റ് എഞ്ചിനീയറിംഗ് & മറൈനുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു.

ദുബൈ പൊലിസ് സ്മാര്‍ട്ട് ബോട്ടിന്റെ (ഹദ്ദാദ്) നടന്നു വരുന്ന വികസനത്തിന്റെ ഭാഗമാണീ കരാര്‍. എമിറേറ്റുകളുടെ ജലമേഖലകളുടെ സുരക്ഷാ കവറേജ് കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മികച്ച പരിവര്‍ത്തനത്തെ ഹദ്ദാദ് പിന്തുണയ്ക്കുന്നു. സുരക്ഷാ ബോട്ടുകളുടെ പ്രവര്‍ത്തന, പരിപാലന ചെലവുകള്‍ ഇത് കുറയ്ക്കുന്നു. പ്രതികരണ സമയം കുറയ്ക്കുന്നു. ഫീല്‍ഡ് സര്‍വേകളിലൂടെ ഡാറ്റാബേസുകള്‍ ശക്തിപ്പെടുത്തുന്നു. ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഹദ്ദാദ് എന്നും അധികൃതര്‍ അവകാശപ്പെട്ടു.

വിപുലമായ പഠനങ്ങള്‍, ഗവേഷണങ്ങള്‍, സന്ദര്‍ശനങ്ങള്‍, പ്രസക്തമായ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഏകോപനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹദ്ദാദ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ദുബൈ പൊലീസിനു വേണ്ടി ധാരണാപത്രത്തില്‍ ഒപ്പുവെച്ച മാനവ വിഭവശേഷി വകുപ്പിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഡോ. സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു. ഈ പ്രോജക്റ്റ് പ്രാദേശികവും ആഗോളീയവുമായ മുന്‍നിര മാതൃകയായി മാറുന്നു.

ദുബൈ പൊലിസിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വൈദഗ്ധ്യം, അറിവ്, സ്‌പെഷ്യല്‍ സയന്‍സ് എന്നിവ കൈമാറുന്നതില്‍ പങ്കാളിത്തത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Haddad Dubai Police is about to develop the design and manufacture of drone boats



 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  2 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago