HOME
DETAILS

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

  
Web Desk
September 29, 2024 | 12:07 PM

Thomas K Thomas on Party Discipline

ആലപ്പുഴ: മന്ത്രിസ്ഥാനത്തേക്ക് വരുന്നത് സംബന്ധിച്ചുള്ള ആദ്യ ചുവട് മുഖ്യമന്ത്രിയെ കാണുന്നതാണെന്ന് തോമസ്.കെ.തോമസ് എംഎല്‍എ. എന്‍സിപി ദേശീയ നേതൃത്വം പറഞ്ഞത് നടപ്പിലാക്കണമെന്നേ തനിക്കുള്ളൂവെന്നും, തനിക്ക് മന്ത്രിയാവണമെന്നില്ലെന്നും, മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എംഎല്‍എ പറയുന്നു. രണ്ടര വര്‍ഷം മന്ത്രി സ്ഥാനം പങ്കിടണം എന്നത് നേരത്തെ ഉള്ള തീരുമാനമാണെന്നും, മന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.

മന്ത്രിസ്ഥാനം മാറണമെന്ന് ശരദ് പവാര്‍ ശശീന്ദ്രനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം. അനാവശ്യമായ ഒരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും, എന്തുകൊണ്ടാണ് ഇത്ര പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ലെന്നും എംഎല്‍എ പറയുന്നു. മുഖ്യമന്ത്രി പറഞ്ഞത് എന്‍സിപി എടുക്കുന്ന തീരുമാനം അറിയിക്കാനാണ്, മൂന്നാം തിയ്യതി താനും എ.കെ ശശീന്ദ്രനും പി.സി ചാക്കോയും മുഖ്യമന്ത്രിയെ കാണും. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കും. സി.പി.എമ്മിന്റെ വോട്ടുണ്ടെങ്കിലേ കുട്ടനാട്ടില്‍ ജയിക്കാന്‍ സാധിക്കുവെന്നും, യുഡിഎഫിലേക്ക് പോകില്ലെന്നും എന്നും എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Thomas K. Thomas emphasizes the importance of party discipline, stating that implementing party decisions is crucial, and party unity is paramount, even if it means not becoming a minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago