ബ്രാഡ്മാനെ മറികടക്കാന്‍ സ്മിത്ത്
ദുബൈ: ടെസ്റ്റ് റാങ്കിങില്‍ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കി ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് കുതിക്കുന്നു. ഇനി മുന്നിലുള്ളത് ഇതിഹാസ താരം സര്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രം.
ടെസ്റ്റ് റാങ്കിങില്‍ സമീപ കാലത്തെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് സ്മിത്തിന്റെ മുന്നേറ്റം. ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സ്മിത്ത് മൂന്നാം ആഷസ് ടെസ്റ്റില്‍ 239 റണ്‍സ് നേടിയതോടെയാണ് എക്കാലത്തേയും മികച്ച രണ്ടാമത്തെ റേറ്റിങ് പോയിന്റെന്ന റെക്കോര്‍ഡിലേക്കെത്തിയത്. 945 പോയിന്റുമായാണ് സ്മിത്ത് നിലവില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തിയത്.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ താരം ബ്രാഡ്മാനാണ്. 1948ല്‍ 961 പോയിന്റുകളാണ് ബ്രാഡ്മാന്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ലെന്‍ ഹൂട്ടനാണ്. താരം 945 പോയിന്റുകളാണ് നേടിയിട്ടുള്ളത്. നിലവില്‍ സ്മിത്ത് ഹൂട്ടനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്. ആഷസിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സ്മിത്ത് ബ്രാഡ്മാന്റെ റെക്കോര്‍ഡ് ഭേദിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 17 പോയിന്റുകള്‍ നേടിയാല്‍ റെക്കോര്‍ഡ് സ്മിത്തിന് സ്വന്തമാക്കാം.
പൂജാര മൂന്നാം റാങ്കില്‍
ദുബൈ: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റും മധ്യനിര ബാറ്റ്‌സ്മാനുമായ ചേതേശ്വര്‍ പൂജാരയ്ക്ക് ഏറ്റവും പുതിയ ഐ.സി.സി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തി താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം റാങ്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രണ്ടാം റാങ്കും നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."