ഹാഫിസ് സഈദിന് പിന്തുണയുമായി പാക് കരസേന മേധാവി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സഈദിന് പിന്തുണയുമായി പാക് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വ രംഗത്ത്. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് രാജ്യത്തെ മറ്റു പൗരന്മാര്ക്ക് സമാനമായി ഹാഫിസ് സഈദിന് മുന്‍കൈയെടുക്കാന്‍ സാധിക്കുമെന്ന് സെനറ്റ് സമിതിയുടെ ചോദ്യങ്ങള്‍ക്ക് ഖമര്‍ ബജ്വ ഉത്തരം നല്കി.
ഹാഫിസ് സഈദ് ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്നും അതിനാല്‍ പാകിസ്താന് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നും യു.എസ് ഇന്നലെയും വ്യക്തമാക്കിയതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന.
ഹാഫിസ് സഈദ് നേതൃത്വം നല്കുന്ന ഭീകര സംഘടനയായ ജമാഅത്ത് ദഅ്വയെ പിന്തുണക്കുമെന്നും ഹാഫിസ് സഈദിനെ ഇഷ്ടപ്പെടുന്നുവെന്നും മുന്‍ പാക് ഭരണാധികാരി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മില്ലി മുസ്ലിം ലീഗെന്ന തന്റെ രാഷ്ട്രീയ സംഘടനയും മത്സരിക്കുമെന്ന് സഈദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പാര്‍ട്ടിയെ പാക് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."