HOME
DETAILS
MAL
പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി; ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
backup
December 21 2017 | 09:12 AM
തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുതുച്ചേരിയില്‍ കൃഷിഭൂമിയുണ്ടെന്ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. കൃഷിഭൂമിയില്‍ പോകാന്‍ താമസിച്ചിരുന്ന വീടിന്റെ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഈ വീടിന്റെ വാടകരേഖകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. രേഖകള്‍ പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."