HOME
DETAILS
MAL
ആരോപണമുയര്‍ത്തി ഡി.എം.കെയെ തകര്‍ക്കാനാകില്ല: സ്റ്റാലിന്
backup
December 21 2017 | 22:12 PM
ചെന്നൈ: സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ഉയര്‍ത്തിയത് ഡി.എം.കെയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്.
ഡി.എം.കെ നേതാക്കളായ എ. രാജ, കനിമൊഴി തുടങ്ങിയവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനുപിന്നാലെയാണ് ചെന്നൈയില്‍ സ്റ്റാലിന്റെ പ്രതികരണം.
പാര്‍ട്ടിക്കെതിരായ സംഘടിതമായ നീക്കമാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ അഴിമതി നടന്നിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. ഇതിന് തെളിവാണ് കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."