സീബ്രാ ലൈനില്‍ വാഹനാപകടം: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
താമരശ്ശേരി: സീബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കൈതപ്പൊയില്‍ ജി.എം.യു.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ബാസിത മറിയം( 7 )ആണ് മരണപ്പെട്ടത്. വ്യാഴാഴ്്ച ഉച്ചയ്ക്ക് സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൈതപ്പൊയിലില്‍ വച്ച് വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ ബാസിതയെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അര്‍ധ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
മുസ്‌ലിം ലീഗ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റണ്ടും എസ്.വൈ.എസ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടന്റണ്ടുുമായ അബ്ദുല്‍ ഖഹാറാണ് പിതാവ്. മാതാവ് ഹാജറ. സഹോദരങ്ങള്‍: അബ്ദുല്‍ ഹാദി, അബ്ദുല്‍ ഹഖ്, അബ്ദുല്‍ അഹദ്, മുഹമ്മദ് റാഫി, മുബശ്ശിറ, മുനവ്വിറ, നഫീസ മുഫദ്ദില, ഇഷാ ഫാത്വിമ. മൃതദേഹം കൈതപ്പൊയില്‍ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് ശേഷം കൈതപ്പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."