HOME
DETAILS
MAL
നദീജലം പങ്കുവയ്ക്കല്‍: കര്‍ണാടകയില്‍ പ്രതിഷേധം ശക്തം
backup
December 23 2017 | 02:12 AM
ബംഗളൂരു: ഗോവയുമായി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം കര്‍ണാടകയില്‍ ശക്തമാകുന്നു. ഇരു സംസ്ഥാനങ്ങളും വെള്ളം പങ്കുവയ്ക്കുന്ന മഹാദായി നദിയില്‍ നിന്ന് ആവശ്യത്തിന് വെള്ളം വിട്ടുനല്‍കാന്‍ ഗോവ തയാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് കര്‍ണാടക പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തര കന്നഡയിലെ മല്ലപ്രഭ ഡാംമേഖലയില് ഈ മാസം 27ന് ബന്ദ് നടത്താന്‍ കലാശ-ബാന്ധുരി ഹോരാത്ത സമന്വയസമിതി ആഹ്വാനം ചെയ്തു. ധാര്‍വാഡ്, കുടക്, ബാഗല്‍കോട്ട, ബല്‍ഗാവ് മേഖലയിലാണ് ബന്ദ് നടത്തുക.
ഗോവയും കര്‍ണാടകയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ ശത്രുത മറന്നുകൊണ്ടുള്ള നടപടിയാണ് വേണ്ടതെന്ന ആവശ്യമാണ് സമിതി കണ്‍വീനര്‍ രാജണ്ണ കൊരാവി മുന്നോട്ടുവയ്ക്കുന്നത്. കുടിവെള്ളത്തിനുമേല്‍ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."