HOME
DETAILS
MAL
ആന്‍ട്രിക്സ് ദേവാസ് അഴിമതി കേസില്‍ ജി. മാധവന് നായര്‍ക്ക് ജാമ്യം
backup
December 23 2017 | 06:12 AM
ന്യൂഡല്‍ഹി: ആന്‍ട്രിക്സ് ദേവാസ് അഴിമതി കേസില്‍ മുന്‍ ഐ.എസ്.ആര്.ഒ ചെയര്മാന് ജി. മാധവന് നായര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം.ഡല്‍ഹി സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ ഹാജരാകാത്ത മൂന്നു പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ട് ജാമ്യക്കാരടെ ഉറപ്പിന്മേലുമാണ് ജാമ്യം അനുവദിച്ചത്.
ഐ.എസ്.ആര്.ഒ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. കരാറിലൂടെ ഐ.എസ്.ആര്.ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടത്തിയിരുന്നു.
മാധവന് നായര്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കേസ് ഫെബ്രുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."