പൊന്നാനി കോള്‍പാടത്ത് രാജഹംസങ്ങള്‍ വിരുന്നെത്തി
പൊന്നാനി: പൊന്നാനി കോള്‍പാടങ്ങളില്‍ ദേശാടന പക്ഷികളായ രാജഹംസങ്ങളെത്തി. ആഫ്രിക്കയില്‍ നിന്നുള്ള വലിയ രാജഹംങ്ങളാണ് മലപ്പുറം - തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോള്‍പാടങ്ങളിലെ വിവിധ പാടശേഖരങ്ങളില്‍ വിരുന്നെത്തിയിട്ടുള്ളത്. പാടശേഖരങ്ങളില്‍ നിറയെ രാജഹംസങ്ങള്‍ എത്തിയതോടെ പക്ഷിനിരീക്ഷകരും ആഹ്ലാദത്തിലാണ്.
ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് വലിയ രാജഹംസങ്ങള്‍ കേരളത്തില്‍ ദേശാടകരായി എത്തുന്നത്. മുന്‍പ് കേരളത്തിലേക്ക് അപൂര്‍വമായി മാത്രം എത്തിയിരുന്ന ഈ ദേശാടന പക്ഷികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടെ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് ഒരു വിഭാഗം പക്ഷിനിരീക്ഷകരുടെ വിലയിരുത്തല്‍. ആറുതരം രാജഹംസങ്ങള്‍ ലോകത്തുണ്ടെണ്ടങ്കിലും കേരളത്തില്‍ എത്തുന്നത് വലിയ രാജഹംസങ്ങള്‍ മാത്രമാണെന്ന് പക്ഷി നിരീക്ഷകനായ വിവേക് ചന്ദ്രന്‍ പറയുന്നു .
ആദ്യ കാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുംവിധം പ്രത്യേകതകളുള്ള പക്ഷിയാണ് വലിയ രാജഹംസം. നീണ്ടണ്ടുമെലിഞ്ഞ കഴുത്തും വലിയ കാലുകളും താഴേക്കു വളച്ചുവച്ചതു പോലുള്ള വലിയ കൊക്കും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. മുതിര്‍ന്ന പക്ഷികളുടെ കൊക്ക് പിങ്ക് നിറമുള്ളതും അറ്റം ഇരുണ്ടണ്ടതുമാണ്. കൊക്കിനോടു ചേര്‍ന്നുള്ള മുഖഭാഗത്തും തലയിലും കഴുത്തിലും മേല്‍ച്ചിറകിലും പിങ്ക് നിറം കാണാം .
കല്ലായി, കടലുണ്ടി അഴിമുഖങ്ങളിലും പരിസരത്തും മുന്‍പ് പലവര്‍ഷങ്ങള്‍ ഇടവിട്ട് ഇവയെ കണ്ടെണ്ടത്തിയിരുന്നു. ഇത്തവണ ഇതാദ്യമായി കോള്‍മേഖലയില്‍പ്പെട്ട അന്തിക്കാടും ഇവ എത്തിയിരുന്നു.
പൂര്‍ണവളര്‍ച്ചയെത്താത്ത പക്ഷികള്‍ക്ക് ചാരകലര്‍ന്ന വെള്ളനിറമാണ്. ഇവയുടെ കൊക്ക് ചാരനിറമുള്ളതും അറ്റം കറുത്തതുമായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് പൊതുവെ ബ്രൗണ്‍ കലര്‍ന്ന നിറമാണ്. മുട്ടയിട്ടു പാലൂട്ടി വളര്‍ത്തുന്നു എന്നതാണ് വലിയ രാജഹംസത്തിന്റെ മറ്റൊരു പ്രത്യേകത. 1500 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കുന്ന ഈ പക്ഷികള്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ പറക്കുമെന്ന് പക്ഷിനിരീക്ഷകനായ ബിനു വാലത്ത് പറയുന്നു. ആഫ്രിക്കയില്‍ മാത്രമല്ല അമേരിക്കയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈ പക്ഷിയെ കണ്ടണ്ടുവരാറുണ്ടണ്ട് .
കേരളത്തില്‍ വിരുന്നെത്തുന്നത് വലിയ രാജഹംസങ്ങളാണെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളില്‍ ചെറിയ രാജഹംസങ്ങള്‍ എത്താറുണ്ട്. മുംബൈ, ചെന്നൈ, പുതുച്ചേരി, തിരുനെല്‍വേലി എന്നിവിടങ്ങളിലെല്ലാം ചെറിയ രാജഹംസങ്ങള്‍ ദേശാടകരായി എത്താറുണ്ട്ണ്ട്. വലുപ്പക്കുറവും കൊക്കുകളുടെ നിറവും ആകൃതിയും മറ്റും നോക്കിയാണ് ചെറിയ രാജഹംസങ്ങളെ വേര്‍തിരിച്ചറിയുന്നത് .
ആഫ്രിക്കയില്‍ നിന്നും വിരുന്നെത്തുന്ന ഈ പക്ഷികള്‍ മണല്‍ കൂനയുണ്ടാക്കി അതിനു മുകളില്‍ മുട്ടയിടുന്നവരാണ്. ജലാശയങ്ങളിലുണ്ടണ്ടാകുന്ന ഒരിനം ഇലകളാണ് ഇവയുടെ ഭക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."