ജാമിഅയും ദാറുല്‍ ഹുദയും തേര് തെളിച്ച പ്രസ്ഥാനങ്ങള്‍: ആലിക്കുട്ടി മുസ്‌ലിയാര്‍
ജിദ്ദ: പട്ടിക്കാട് ജാമിഅ നൂരിയ്യയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റിയും വൈജ്ഞാനിക പ്രബോധന വീഥിയില്‍ തേര് തെളിച്ച രണ്ട് പ്രസ്ഥാനങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
ദാറുല്‍ ഹുദാ ജിദ്ദാ കമ്മിറ്റി, ഹാദിയ ജിദ്ദ ചാപ്റ്റര്‍, ജെ ഐ സി, എസ് കെ ഐ സി , എസ് വൈ എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശറഫിയ്യ ശിഫാ ജിദ്ദാ ഓഡിറ്റോറിയത്തില്‍ നടന്ന ജാമിഅ ദാറുല്‍ ഹുദാ ഐക്യ ദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പൂര്‍വസൂരികളായ സമസ്ത നേതാക്കള്‍ കഠിനാധ്വാനം ചെയ്തു പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ പണ്ഡിതര്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിവിധ വൈജ്ഞാനിക പ്രബോധന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വളരെ സന്തോഷകരമായ ഒരു അവസ്ഥയിലാണ് നാം ഈ സംഗമം നടത്തുന്നതെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു.
നമ്മുടെ സ്ഥാപനങ്ങളുടെയും പണ്ഡിതരുടെയും മികവ് കണ്ടിട്ട്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ സ്ഥാപനങ്ങളുടെ ഓഫ് കാമ്പസുകള്‍ അവിടങ്ങളില്‍ തുടങ്ങാന്‍ ആവശ്യപ്പെടുകയും പലയിടങ്ങളിലും ഓഫ് കാമ്പസുകള്‍ സ്ഥാപിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് വളരെ അഭിമാനത്തോടെ സ്മരിക്കുന്നു. ഉസ്താദ് തുടര്‍ന്നു.
സയ്യിദ് ഉബൈദുല്ല തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും ദാറുല്‍ ഹുദാ സെനറ്റ് അംഗം കൂടിയായ എം എ ഖാദര്‍ സാഹിബ് മുഖ്യാതിഥി ആയിരുന്നു.
അബ്ബാസ് ഹുദവി ദാറുല്‍ ഹുദയുടെ യും ഹാദിയയുടെയും സംരംഭങ്ങളെ സമ്പൂര്‍ണമായി അനാവരണം ചെയ്തു അവതരിപ്പിച്ച പ്രൊജക്റ്റ് പ്രസന്റേഷന്‍ സദസ്യര്‍ക്ക് വളരെ ഹൃദ്യമായി.
ഹാദിയ റമളാന്‍ ക്വിസ് ജേതാക്കള്‍ക്കുളള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അലി മൗലവി നാട്ടുകല്‍, അബൂബക്കര്‍ അരിമ്പ്ര, അബ്ദുല്ല കുപ്പം, എന്‍ പി അബൂബക്കര്‍ ഹാജി, ഹസന്‍ ഹുദവി, ഹാഫിസ് ജഅഫര്‍ വാഫി, സവാദ് പേരാമ്പ്ര, സുബൈര്‍ ഹുദവി, അബ്ദുല്‍ ഹകീം വാഫി, നൗശാദ് അന്‍വരി, തുടങ്ങിയവര്‍ സംസാരിച്ചു.
ആലംപാടി അബൂബക്കര്‍ ദാരിമി പ്രാര്‍ഥന നടത്തി. ഇ കെ കാദര്‍ കുട്ടി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി,അബ്ദുറഹീം ഹുദവി,സൈനുദ്ദീന്‍ ഹുദവി, അന്‍വര്‍ ഹുദവി, അബ്ദുല്ല തോട്ടക്കാട്, സാലിം അമ്മിനിക്കാട്, സുഹൈല്‍ ഹുദവി, നാസര്‍ ഹുദവി, സി എച്ച് നാസര്‍, മുഹമ്മദ് കിഴിശേരി, മന്‍സൂര്‍ എടക്കര, ആസിഫ് ഹുദവി തുടങ്ങിയവര്‍ നിയന്ത്രിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും എം എ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."